ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട ലിബിയയില്‍നിന്ന് 11 നഴ്സുമാര്‍ കൂടി തിരുവനന്തപുരത്തെത്തി. തമിഴ്‌നാട് സ്വദേശി ഫാത്തിമ, തിരുവനന്തപുരം ചാല സ്വദേശി ശ്രീജിത് കൃഷ്ണന്‍, കൊല്ലം സ്വദേശികളായ രാധാകൃഷ്ണന്‍, ഗോപകുമാര്‍, സുരേന്ദ്രന്‍ പിള്ള, അടൂര്‍ സ്വദേശി മിനു ഫിലിപ്പ്, പത്തനംതിട്ട സീതത്തോട് സ്വദേശി സജീവ്, കോന്നി സ്വദേശി ഗോപി, റോയി പി ജോണ്‍ എന്നിവരാണ് തിരിച്ചെത്തിയത്.