മൂന്നാറിലെ ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും, മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല: ഇ ചന്ദ്രശേഖരന്‍

വെള്ളി, 21 ഏപ്രില്‍ 2017 (10:28 IST)
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളും കുരിശും പൊളിച്ചുമാറ്റിയത് സ്വാഭാവിക നടപടിമാത്രമാണ്. കയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് ശക്തമായിതന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റവന്യു മന്ത്രി പറഞ്ഞു. 
 
കയ്യേറ്റമായിരുന്ന കുരിശു നീക്കം ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. അതിനുള്ള വിശദീകരണവുമായാണ് റവന്യു മന്ത്രി രംഗത്തുവന്നത്. മുഖ്യമന്ത്രി പറഞ്ഞ കാ‍ര്യങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നത് ശരിയല്ലെന്ന മറുപടിയാണ് റവന്യു മന്ത്രി നല്‍കിയത്.
 
അതേസമയം, ഇടുക്കി കളക്ടറേയും സബ് കളക്ടറേയും മുഖ്യമന്ത്രി ഇടുക്കിയിലെ പട്ടയ വിഷയം ചര്‍ച്ച ചെയ്യുന്നതിനായുള്ള യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലക്ഷ്മി മേഖലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നീക്കമെന്നും സൂചനയുണ്ട്.
 

വെബ്ദുനിയ വായിക്കുക