റിലയന്‍സ് ജിയോയ്ക്ക് സര്‍ക്കാര്‍ ആധാര്‍കാര്‍ഡിലെ വിശദാംശങ്ങള്‍ നല്കി; കേന്ദ്രസര്‍ക്കാരിന് കോടതിയുടെ നോട്ടീസ്

വ്യാഴം, 15 ഡിസം‌ബര്‍ 2016 (10:27 IST)
ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ എടുക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് അനുമതി നല്കിയതിന് എതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് കോടതിയുടെ നോട്ടീസ്. ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.
 
ആധാര്‍കാര്‍ഡിലെ വ്യക്തിഗതവിവരങ്ങള്‍ എടുക്കുന്നതിന് ആധാറിന്റെ ചുമതലയുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യു ഐ ഡി എ ഐ) ജിയോ കമ്പനിക്ക് അനുമതി നല്കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. ജിയോയുടെ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ കാര്‍ഡ് ആണ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നത്.
 
ആധാറിലെ വിവരങ്ങള്‍ റിലയന്‍സിനു നല്‌കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ജി സുനിലാണ് കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക