കേന്ദ്ര-സംസ്ഥാനങ്ങള്‍ നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക രസീതുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പുതുവര്‍ഷം മുതലാണ് ഇത് നടപ്പില്‍ വരുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.