വട്ടപ്പാറ വേങ്ങോട് സ്വദേശിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. കുട്ടിയുടെ ബന്ധുകൂടിയായ സുജിത് ഈ മാസം നാലാം തീയതി മുതല്‍ പെണ്‍കുട്ടിയെ എറണാകുളം, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാളെ തിരുവനന്തപുരം വലിയവിളയിലുള്ള ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ഇടയ്ക്കിടെ മൊബൈല്‍ സിം കാര്‍ഡ് മാറ്റിയായിരുന്നു യാത്ര ചെയ്തിരുന്നത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പോത്തന്‍കോട് സി.ഐ ഷാജിയുടെ നിര്‍ദ്ദേശാനുസരണം വട്ടപ്പറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.