എട്ടുവയസുകാരിയെ പീഡിപ്പിച്ച 63 കാരന്‍ കീഴടങ്ങി
എട്ടുവയസുള്ള ബാലികയെ പീഡിപ്പിച്ചത് പൊലീസ് കേസായപ്പോള്‍ ഒളിവില്‍ പോയ 63 കാരന്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി. കെഎസ്ഇ ബിയില്‍ നിന്നു വിരമിച്ച നേര്യമംഗലം പുത്തയത്തകുത്ത് എന്ന പേരില്‍ അറിയപ്പെടുന്ന വര്‍ഗീസ് എന്നയാളാണു പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.
ഐസ്ക്രീം വാങ്ങി നല്‍കാം എന്ന് പ്രലോഭിപ്പിച്ച് എട്ടുവയസുകാരിയെ ഇയാള്‍ പീഡിപ്പിക്കുകയാണുണ്ടായത്. ഒക്ടോബര്‍ ഇരുപതാം തീയതിയാണു സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഊന്നുകല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.