അവിഹിതം: കുട്ടിയെ അച്ഛനും കാമുകിയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി
അച്ഛന്റെ അവിഹിതബന്ധത്തിന് തടസം നിന്ന പന്ത്രണ്ട് വയസുകാരിയെ കൊന്ന് റയില്‍വേ ട്രാക്കില്‍ തള്ളിയ കേസില്‍ അച്ഛനും കാമുകിയും അടക്കം നാലുപേര്‍ അറസ്റ്റിലായി.
ഇരിങ്ങാലക്കുട സ്വദേശി ബെന്നിയും കാമുകി തിരൂര്‍ സ്വദേശിനി ബിനിതയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനുമാണ് പിടിയിലായത്. കോഴിക്കോട് ക്രൌണ്‍ തിയറ്ററിനു പിന്‍വശത്തെ റയില്‍വേ ട്രാക്കില്‍ രണ്ടുമാസം മുമ്പാണ് പെണ്‍കുട്ടിയുടെ ജഡം കണ്ടത്.
തലയും കൈകാലുകളും വേര്‍പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേത്തില് നടന്ന ആദ്യ പരിശേധനയില്‍ ആത്മഹത്യയാണെന്നാണ് കരുതിയത്. അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് ലഭിച്ച പരാതിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്.