കല്ലട ബസിൽ പീഡനശ്രമം; ഡ്രൈവർ പിടിയിൽ

വ്യാഴം, 20 ജൂണ്‍ 2019 (09:29 IST)
കല്ലട ബസ്സിൽ യാത്രക്കാരെ മർദ്ദിച്ചത് ഏറെ വിവാദമായിരുന്നു. ഇപ്പോൾ കല്ലട ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന് പരാതി ഉയർന്നു. ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയാണ് പരാതിക്കാരിയിലാണ് നടപടി.
 
ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍