വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

വെള്ളി, 23 ഒക്‌ടോബര്‍ 2015 (19:06 IST)
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കല്ലൂര്‍ക്കാട് വഴിയാഞ്ചിറ ഇടയത്ത് അഖില്‍ എന്ന അപ്പു (24) ആണു പൊലീസ് വലയിലായത്.
 
ഇയാള്‍ പതിനേഴുകാരിയായ കുട്ടിയെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. കുട്ടി ഗര്‍ഭിണിയായതോടെ ഒഴിഞ്ഞു മാറിയ യുവാവിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. 
 
ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുമലപ്പടിയില്‍ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി താമസിക്കുന്ന കുത്തുകുഴി എന്ന സ്ഥലത്തെ ബന്ധുവീട്ടിലായിരുന്നു അഖില്‍ താമസിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക