ടിപി വധം: അന്വേഷണം തുടരാന്‍ സര്‍ക്കാര്‍ തയ്യാര്‍- ചെന്നിത്തല

തിങ്കള്‍, 20 ജൂലൈ 2015 (12:57 IST)
ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിന്റെ അന്വേഷണം തുടരണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് സിബിഐയ്ക്ക് വിടാൻ സർക്കാർ തയ്യാറാണ്. എന്നാൽ, കേസ് ഏറ്റെടുക്കാൻ സിബിഐ തയ്യാറല്ലെന്നും ചെന്നിത്തല പറഞ്ഞു.

ടിപിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ടിപി വധത്തിന്റെ അന്വേഷണം തുടർന്ന് നടത്താത്തത് മൊബൈൽ കമ്പനികള്‍ കോൾ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിനാലാണ്. മൊബൈൽ കോളുകളുടെ വിവരങ്ങൾക്കായി മൂന്ന് തവണ കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നും ആഭ്യന്തര മന്ത്രി നിയമസഭയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക