ബാവയ്ക്ക് ദീർഘായുസ്സ് നേർന്ന് രമേശ് ചെന്നിത്തല

തിങ്കള്‍, 20 ജൂണ്‍ 2016 (12:54 IST)
സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ സിറിയയിലെ ജന്മനാട്ടില്‍ നടന്ന ചാവേറാക്രമണത്തിൽ അപലപിച്ചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നും ശാന്തിയുടെയും സമാധാനത്തിന്റേയും വാക്താവായിരുന്നു ബാവയെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
 
സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ജന്‍മനാട്ടില്‍ വെച്ച് നടന്ന ആക്രമണത്തില്‍ ബാവ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതേസമയം ചാവേറായി വന്ന ഭീകരനും ഒരു അംഗരക്ഷകനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭയുള്‍പ്പെടെ സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.
 
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദിവിതീയന്‍ പാത്രിയര്‍ക്കിസ് ബാവക്ക് നേരെ വടക്ക് കിഴക്കന്‍ സിറിയയില്‍ വച്ച് നടന്ന ആക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. എന്നും സമാധാനത്തിന്റെയും ശാന്തിയുടെയും വക്താവായിരുന്നു ബാവ. പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് ചാവേര്‍ ആക്രമണം നടന്നത്. ബാവക്ക് പരിക്കില്ലായെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു.

വെബ്ദുനിയ വായിക്കുക