അന്വേഷണവിവരങ്ങള്‍ ചോര്‍ന്നത് ഗൌരവമായ കാര്യം; അന്വേഷിക്കും: ചെന്നിത്തല

തിങ്കള്‍, 25 മെയ് 2015 (11:29 IST)
ബാര്‍ കോഴയിലെ നുണ പരിശോധന റിപ്പോര്‍ട്ട് ചോര്‍ന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം വളരെ ഗൌരവമേറിയതാണെന്നും. സംഭവം അന്വേഷിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതാണെന്നും ഇത് മാധ്യമങ്ങളില്‍ വന്നതെങ്ങനെയെന്ന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു. നുണപരിശോധനയുടെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിജിലന്‍സില്‍ നിന്നും ചോരുന്നതില്‍ കെഎം മാണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ ചോരുന്നത് അതീവഗുരുതരമാണെന്ന് കെ.എം മാണി പറഞ്ഞു. എല്ലാം സത്യവിരുദ്ധമായ കാര്യങ്ങളാണെന്നും അതൊക്കെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇതൊക്കെ ശരിയാണോ എന്ന് ആഭ്യന്തരവകുപ്പ് തീരുമാനിക്കട്ടെയെന്നുമായിരുന്നു മാണിയുടെ പ്രതികരണം.


വെബ്ദുനിയ വായിക്കുക