ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 16 ജൂലൈ 2024 (12:33 IST)
ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തില്‍ വ്യാപകമായ മഴക്കും സാധ്യത.
 
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനപ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് വടക്കോട്ട്സ ഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. IITM പൂനെയുടെ ആഴ്ച തിരിച്ചുള്ള മഴ പ്രവചനത്തില്‍ അടുത്ത രണ്ടാഴ്ച കേരളത്തില്‍, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍