അതേസമയം, ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേന ഇന്ന് കേരളത്തിലെത്തും. മത്സ്യത്തൊഴിലാളികള്‍ക്ക് ഈ മാസം 15 വരെ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് പത്തിന് രാത്രിയാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ വകുപ്പുകള്‍ക്കും വിവരം കൈമാറി. തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ തുറമുഖങ്ങളിലെല്ലാം മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.