തേങ്ങ തലയില്‍ വീഴുമ്പോള്‍ സിനിമയില്‍ മാത്രമാണ് തമാശ. യഥാര്‍ത്ഥ ജീവിതത്തില്‍ അതല്‍പ്പം കുഴപ്പം പിടിച്ച കാര്യമാണ്. തേങ്ങ തലയില്‍ വീഴുമ്പോള്‍ തലയിലും കഴുത്തിലും പുറത്തുമൊക്കെ ക്ഷതമേല്‍ക്കുന്നു. പാകമായ ഒരു തേങ്ങയ്ക്ക് ഒരു കിലോ മുതല്‍ നാലുകിലോ വരെ ഭാരം വരാം. ഇത് 24 മുതല്‍ 35 മീറ്റര്‍ വരെ ഉയരത്തില്‍ നിന്ന് തലയില്‍ വീഴുമ്പോള്‍ ഉണ്ടാകാവുന്ന ക്ഷതത്തിന്‍റെ ആഘാതം ആലോചിച്ച് നോക്കാവുന്നതേയുള്ളൂ.
ഉടന്‍ തന്നെ മരണത്തിന് കാരണമാവുകയോ മരണത്തിലേക്ക് പതിയെ നയിക്കുകയോ പക്ഷാഘാതമുണ്ടാക്കുകയോ ഒക്കെ ചെയ്യാവുന്ന ഗുരുതരമായ ഒരു അപകടമാണ് ഇത്. തലയില്‍ തേങ്ങ വീഴുന്ന നാലുപേരില്‍ ഒരാള്‍ മരിക്കുന്നു എന്നാണ് കണക്ക്. സ്രാവുകള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നവരേക്കാള്‍ 15 മടങ്ങ് അധികമാണത്രേ തേങ്ങ തലയില്‍ വീണ് മരിക്കുന്നവരുടെ എണ്ണം!