'ഒരു നേതാവിനും പതിനഞ്ച് പേര്‍ക്കും മാത്രമുള്ളതല്ല ഇന്ത്യ, പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ ജയിലില്‍ ഇടുന്ന അവസ്ഥയാണ്'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

തുമ്പി എബ്രഹാം

വെള്ളി, 4 ഒക്‌ടോബര്‍ 2019 (16:27 IST)
പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ ജയിലില്‍ ഇടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഒരു നേതാവിനും പതിനഞ്ച് പേര്‍ക്കും മാത്രമുള്ളതല്ല ഇന്ത്യ.
ഇവിടുത്തെ തൊഴിലാളികളും സാധാരണക്കാരും വിദ്യാർഥികളും എന്താണ് ചെയ്യേണ്ടത്. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് മോദിക്കുള്ളത്. വൈവിധ്യമാണ് കോണ്‍ഗ്രസ് എല്ലാ കാലത്തും ഉയര്‍ത്തുന്നതെന്നും രാഹുൽ‍. വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 
 
ബന്ദിപൂര്‍ വനപാതയിലെ യാത്ര നിരോധനത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണ അറിയിക്കാനാണ് രാഹുല്‍ വയനാട്ടിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍