ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളിൽ പോയി ശല്യപ്പെടുത്തുന്നത് ശരിയോ?- ചോദ്യങ്ങളുമായി രാഹുൽ ഈശ്വർ

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (10:22 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോൾ എടുത്ത് പറഞ്ഞ ഏറ്റവും പ്രധാന കാര്യം, ഒരു പുരുഷന്റെ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീയുടെ കടമയല്ല എന്നായിരുന്നു. എന്നാൽ, ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളിൽ പോയി ശല്യപ്പെടുത്തുന്നത് ശരിയാണോയെന്ന് രാഹുൽ ഈശ്വർ ചോദിക്കുന്നു.
 
മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഈശ്വർ ഇത്തരത്തിൽ പ്രതികരിച്ചത്. പുരുഷന്റെ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാൻ അവൻ കാടിനുള്ളിൽ പോയാൽ അവിടെ പിന്നാലെ വന്ന് അവനെ ശല്യപ്പെടുത്തുന്നത് ശരിയാണോയെന്നാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്.
 
ഓരോ അമ്പലത്തിനും ഒരു പോളിസിയും ഫിലോസഫിയും ഉണ്ട്. അത് ലഘിക്കുന്നത് എന്തിനാണ്? ഒരമ്പലത്തിലും ദൈവമില്ല. അമ്പലത്തിലുള്ള ശക്തിയുടെ പേര് ദേവത എന്നാണ്. ഹിന്ദു സമൂഹത്തിലുള്ളവർക്കു തന്നെ അതറിയില്ല. ദൈവവും ദേവതയും ഒന്നല്ല. ഓരോ അമ്പലത്തിലെയും ദേവതമാർ വേറെയാണ്.
 
ശബരിമല അയ്യപ്പനു ചില ഭാവങ്ങളും പ്രത്യേകതകളുമുണ്ട്. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതു മാനിച്ച് വേണം അവിടെ പോകാൻ എന്ന് രാഹുൽ ഈശ്വർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍