ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് വൻ പ്രതിഷേധമാണ് സംസ്ഥാനുണ്ടായിരിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യമാണേന്നും അതിന് വേണ്ട ഒരുക്കങ്ങളെല്ലാം ശബരിമലയിൽ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്താവനകളൊക്കെ ആസ്ഥാനത്താകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. ശബരിമല പതിനെട്ടാംപടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയതോടെ സർക്കാർ എന്തുചെയ്യുമെന്ന ചോദ്യം ബാക്കിയാവുകയാണ്.
അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിരുന്നു. തെരുവിലിറങ്ങി പ്രതിഷേധിക്കാതെ കോടതിയെ സമീപിച്ച എസ്എൻഡിപി നിലപാടാണ് ശരിയെന്നും മന്ത്രി പറഞ്ഞിരുന്നു.