ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ മാറുമറയ്ക്കാതെ അമ്പലത്തിൽ പോകുമോയെന്ന് പി കെ ശ്രീമതി

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (15:21 IST)
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ കാലത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ അത് നടക്കില്ലെന്നും പി കെ ശ്രീമതി എം പി. ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ മാറുമറക്കാതെ അമ്പലത്തിൽ പോകുമോ എന്നും ശ്രീമതി ചോദിച്ചു. 
 
സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് അശുദ്ധിയാണെങ്കിൽ അവരുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതും അശൂദ്ധിയല്ലെ, അവർ പ്രസവിക്കുന്ന കുട്ടികളെ സ്‌പർശിക്കുന്നതും അശുദ്ധിയാവില്ലെ എന്നും പി കെ ശ്രീമതി ചോദിച്ചു. 
 
ഒരുകാലത്ത് സ്ത്രീകൾ അമ്പലത്തിൽ പോകണമെങ്കിൽ വീട്ടിൽ നിന്നും കുളിച്ചത് പോരതെ അമ്പലക്കുളത്തിലും മുങ്ങിക്കുളിക്കണമായിരുന്നു, നനഞ്ഞ വസ്ത്രങ്ങളിലൂടെ സ്ത്രീകളുടെ ശരീരം കാണാൻ വേണ്ടിയായിരുന്നു അത്. പുരുഷ കേസരികളുടെ സംഘടനയായ ആർ എസ് എസും രമേശ് ചെന്നിത്തലയും സ്ത്രീകളെ ഇളക്കിവിട്ട് കലാപത്തിന് ശ്രമിക്കുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍