സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ല; പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ നിയോഗിക്കില്ലെന്ന് എ പദ്മകുമാർ

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (14:50 IST)
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ എ പദ്മകുമാർ. നിലവിലെ സൌകര്യത്തിൽ തന്നെ മുൻ‌പും സ്ത്രീകൾ വന്നിട്ടുണ്ട്. പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ വിന്യസിക്കാൻ തീരുമനിച്ചിട്ടില്ല. തുടർ നടപടികൾ ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് ചെയ്യും എന്നും പദ്മകമാർ വ്യക്തമാക്കി.  
 
ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ല എന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാവ് എം ടി രമേശ് നിലപാട് വ്യക്തമാക്കിയിരുന്നു. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന സ്ത്രീകൾ ആരും ശബരിമലയിൽ പോകുമെന്ന് കരുന്നില്ല എന്നായിരുന്നു എം ടി രമേശിന്റെ പ്രതികരണം.
 
അതേ സമയം സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന റോഡ് ഉപരോധത്തിൽ സമരക്കാർ വാഹനങ്ങൾ കടത്തിവിടാതെ വന്നപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍