ക്രൂഡ് ഓയിലിന്റെ വിലവർധനവിൽ തട്ടിത്തടഞ്ഞ് രൂപ വീണ്ടും കൂപ്പുകുത്തുന്നു

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (20:24 IST)
മുംബൈ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയാണ് രൂപയുടെ വിനിമയ മൂല്യം. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണ് രൂപക്ക് വീണ്ടും തിരിച്ചടിയായത്. 
 
ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്‍ ഉച്ചയായതോടെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക് കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍