തെറ്റ് ഏറ്റുപറയുകയാണ് വേണ്ടത്; പിടി ഉഷയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി ജി സുധാകരൻ രംഗത്ത്
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (20:41 IST)
ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ പിടി ഉഷയ്ക്കെതിരെ വിമർശനവുമായി മന്ത്രി ജി സുധാകരൻ രംഗത്ത്.
അതേസമയം, ലോക അത്ലറ്റിക് മീറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നൽകിയ സാമ്പത്തിക സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് ചിത്ര കായിക മന്ത്രിയെ സന്ദർശിച്ചു. മന്ത്രി എസി മൊയ്തീന്റെ ഓഫീസിൽ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്.