പ്രായപൂര്‍ത്തിയാവാത്ത മക്കളെ അനാശാസ്യത്തിനുപയോഗിച്ച അമ്മ പിടിയില്‍
വെള്ളി, 24 ജൂലൈ 2015 (14:29 IST)
കോട്ടയ്‌ക്കലില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍മക്കളെ ഭിക്ഷാടനത്തിന്റെ മറവില്‍ അനാശാസ്യത്തിന് ഉപയോഗിച്ച അമ്മയെ പോലീസ് അറസ്‌റ്റു ചെയ്‌തു. പതിനേഴും പതിനഞ്ചും പതിനാലും വയസ്സ് പ്രായമുളള പെണ്‍കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. വയനാട്ടില്‍ നിന്നാണ് ഇവര്‍ കോട്ടയ്‌ക്കലിലേക്ക് താമസം മാറ്റിയത്.
പീഡനത്തിനിരയായ കുട്ടികളെ ബാലക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം നിര്‍ഭയഹോമിലേക്ക് മാറ്റി. 3000 മുതല്‍ 4000 രൂപവരെ പ്രതിഫലം വാങ്ങിയാണ് ഇവര്‍ കുട്ടികളെ അനാശാസ്യത്തിനായി വിറ്റിരുന്നത്. ഇവരുടെ ഒന്നര വയസുള്ള മകളെ എപ്പോഴും ഉറക്കി കിടത്തുമായിരുന്നു എന്നും പൊലീസ് പറയുന്നു.
വിവിധ ഇടങ്ങളിലായി പെണ്‍കുട്ടികളെ പലര്‍ക്കുമൊപ്പം ഇവര്‍ അയച്ചിരുന്നതായും തങ്ങളെ പലരും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി പെണ്‍കുട്ടികളും പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കാര്‍ക്കും ശരിയായ സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാനായി പല സ്ഥലങ്ങളിലായി വാടകയ്ക്ക് മാറിമാറി താമസിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ വിറ്റിരുന്നത്.