സ്വത്ത് തര്‍ക്കം: അമ്മയെ മകനും മരുമകളും കൊച്ചുമകനും ചേര്‍ന്ന് കൊലപ്പെടുത്തി
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (17:53 IST)
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് അമ്മയെ മകനും മരുമകളും കൊച്ചുമകനും ചേര്‍ന്ന് കോലപ്പെടുത്തി. അമ്മയെ ഇവര്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
അമ്മാളുഅമ്മ (68)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ കമലാക്ഷന്‍ (47), ഭാര്യ അംബിക (40), ഇവരുടെ മകന്‍ ശരത് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമ്മാളുഅമ്മ ഉറങ്ങുന്ന സമയത്ത് ഇവര്‍ മൂന്നു പേരും ചേര്‍ന്ന് കഴുത്തില്‍ പ്ളാസ്റ്റിക് കയര്‍മുറുക്കി കൊലപ്പെടുത്തുകയായിരുന്നുന്നെന്നും പിന്നീട് മൃതദേഹം മുറിയ്ക്കുള്ളില്‍ കെട്ടിത്തൂക്കുകയുമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
അമ്മാളുഅമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ് മകന്‍ കമലാക്ഷന്‍ മറ്റൊരു സ്ഥലം വാങ്ങിയിരുന്നു ഈ സ്ഥലം തന്റെ പേരില്‍ ചേര്‍ക്കണമെന്ന് അമ്മാളുഅമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു ഇതാണ് അമ്മാളുഅമ്മയെ കൊലപ്പെടുത്താന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.