ഓണം പ്രമാണിച്ച് കൂടുതൽ ഇളവുകൾ: സ്വകാര്യ ബസുകളുടെ ജൂലൈ-സെപ്‌റ്റംബർ മാസത്തെ നികുതി ഒഴിവാക്കി

വ്യാഴം, 27 ഓഗസ്റ്റ് 2020 (16:53 IST)
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഗതാഗത്തിന് അനുമതി. രാവിലെ ആറ് മണി മുതൽ വൈകീട്ട് 10 വരെയാണ് പൊതുഗതാഗത്തിന് അനുമതി നൽകിയിരിക്കുന്നത്. സെപ്‌റ്റംബർ 2വരെയാണ് ഗതാഗതം അനുവദിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സർവീസുകൾ.
 
അതേസമയം സ്വകാര്യ വാഹനങ്ങളുടെ ജൂലൈ-സെപ്‌റ്റംബർ കാലയളവിലെ വാഹന നികുതി ഒഴിവാക്കാനും തീരുമാനമായി. സ്കൂൾ ബസുകളുടെയും നികുതി ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് നികുതി ഇളവ് വേണമെന്ന് ബസുടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.അതേസമയം എല്ലാ ജില്ലകളിലേക്കും പൊതുഗതാഗതത്തിന് ഓണം പ്രമാണിച്ച് അനുമതി നൽകിയിട്ടുണ്ട്. നില്വിൽ അയൽ ജില്ലകളിലേക്ക് മാത്രമാണ് യാത്രയ്‌ക്ക് അനുമതിയുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍