വോട്ടെടുപ്പ് തിയ്യതിയായ ഇന്ന് പ്രിസൈഡിങ് ഉദ്യോഗസ്ഥ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്കും ധരിച്ചാണ് ബൂത്തിലെത്തിയത്. ഇതിനെതിരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ കളക്‌ടർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അബ്ദുൾ നാസർ ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നൽകി. സംഭവത്തിൽ അന്വേഷണത്തിനു കളക്‌ടർ ഉത്തരവിട്ടു.