പ്രേമം വിവാദങ്ങള്‍ക്കിടെ ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയന്റെ എക്സിക്യൂട്ടിവ് യോഗം ഇന്ന്
അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ‘പ്രേമ‘ത്തിന്റെ വ്യാജപതിപ്പ് വിവാദം കത്തിനില്‍ക്കെ ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയന്റെ എക്സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും.. പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതില്‍ സംഘടന ഒന്നും ചെയ്‌തിട്ടില്ലെന്ന് ആരോപിച്ച് അന്‍വര്‍ റഷീദ് രാജി സമര്‍പ്പിച്ച സംഭവവും സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതും അജണ്ടയിലുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്‍വര്‍ റഷീദിന്റെ രാജി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.
ഇക്കാര്യത്തില്‍ ഫെഫ്ക സ്വീകരിച്ച നിലപാട് അന്‍വര്‍ റഷീദ് ഉള്‍ക്കൊണ്ടില്ലെന്നും രാജിയടക്കമുളള കാര്യങ്ങള്‍ വികാരപരമായെന്നും വിലയിരുത്തലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തണമെന്നാണ് പൊതുധാരണ. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.