തെരുവുനായ്ക്കളെ കൊന്നതിന് ജോസ് മാവേലിക്കെതിരെ കേസ്, വർക്കലയിൽ സംഘർഷം; രാഘവന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് നാട്ടുകാർ

വ്യാഴം, 27 ഒക്‌ടോബര്‍ 2016 (12:24 IST)
മാംസക്കൊതിയടങ്ങാത്ത തെരുവുനായ കൂട്ടം വീട്ടിൽ കയറി വൃദ്ധനെ കടിച്ചു കീറി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ജോസ് മാവേലിയും സംഘവും തെരുവുനായ്ക്കളെ കൊന്ന സംഭവത്തിൽ കേസെടുക്കാൻ തയ്യാറായി പൊലീസ്. വർക്കലയുടെ സഹായത്തിന് എത്തിയ ജോസ് മാവേലിക്കെതിരെ കേസ് എടുക്കുമെന്ന വാർത്ത പരന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.
 
വീട്ടിൽ കയറി വന്ന് ആക്രമിച്ചതിനാണ് തെരുവുനായ്ക്കളെ ഇല്ലാതാക്കുന്നത്. സഹായത്തിനെത്തിയ ജോസിനെതിരെ കേസ് എടുത്താൽ പട്ടികളുടെ ആക്രമണത്തിൽ മരണപ്പെട്ട രാഘവന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നാണ് നാട്ടുകാ‌ർ പറയുന്നത്. ക്രൂരമായ സംഭവം നടന്നിട്ടും നാട്ടുകാർക്ക് ഉപകാരപ്രദമായ നടപടികൾ സ്വീകരിക്കാത്ത നഗരസഭയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

വെബ്ദുനിയ വായിക്കുക