തലസ്ഥാന നഗരിയിലെ വഞ്ചിയൂരിലുള്ള കണ്ണാടിക്കടയില്‍ നിന്ന് ആഡംബര കണ്ണാടികള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഒരു സ്ത്രീയും യുവാവും പൊലീസ് പിടിയിലായി. കഴിഞ്ഞ സെപ്തംബറിലായിരുന്നു കവർച്ച നടന്നത്.
മുട്ടത്തറ ജൂബിലിന്അഗറില് വാടകയ്ക്ക് താമസിക്കുന്ന ഷാജിന, മുഹമ്മദ് ആസിഫ് എന്നിവരാണു പിടിയിലായത്. റെയ്ബാന്‍ കമ്പനിയുടെ വിലയേറിയ ഫ്രെയിമുകളായിരുന്നു നഷ്ടപ്പെട്ടത്.
പട്ടാപ്പകല്‍ ഫ്രെയിമുകള്‍ കവര്‍ച്ച ചെയ്തതു സംബന്ധിച്ച ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണ് കുടുംബ സമേതമെത്തുന്ന ഇവരെ പിടികൂടാന്‍ സഹായിച്ചത്.
ശംഖുമുഖം അസി കമ്മീഷണര്‍ ജവഹര്‍ ജനാര്‍ഡിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.