ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ 208 പവൻ കവർന്നു

തിങ്കള്‍, 14 നവം‌ബര്‍ 2016 (14:51 IST)
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയുടെ 208 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തഞ്ചേരിപ്പറമ്പ് ഇലക്ട്രോ ഹൌസില്‍ ആമിന അബ്ദുള്‍ സമദിന്‍റെ വീട്ടിലാണു കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.
 
ആമിന ദിവസവും വീടുപൂട്ടി അടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു ഉറങ്ങാന്‍ പോയിരുന്നത്. പതിവുപോലെ ശനിയാഴ്ച സഹോദരിയുടെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവര്‍ന്നത്.
 
208 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്കൊപ്പം 80,000 രൂപയും 8,000 രൂപ വിലവരുന്ന കല്ലുമോതിരവും കവര്‍ന്നു. ആമിനയുടെ പെണ്‍മക്കളുടെ ആഭരണം ബാങ്കില്‍ പണയം വച്ചിരുന്നത് കഴിഞ്ഞ ദിവസമാണു ബാങ്കില്‍ നിന്ന് വീട്ടില്‍ കൊണ്ടുവച്ചത്. സിറ്റി പൊലീസ് മേധാവി ഉമ ബെഹ്‍റയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക