കണ്ണൂര്‍ ചക്കരക്കല്ലില്‍ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്

വ്യാഴം, 7 ജൂലൈ 2016 (09:51 IST)
കണ്ണൂര്‍ ചക്കരക്കല്ലില്‍ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ബൈക്കില്‍ വന്നവരാണ് ബോംബ് എറിഞ്ഞതെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് വെച്ചായിരുന്നു ബോംബ് പൊട്ടിയത്.
 
പൊലീസിനോടുള്ള വൈരാഗ്യമാണ് സ്റ്റേഷനു നേരെ ബോംബ് എറിഞ്ഞതിനു കാരണമെന്നാണ് സൂചന. യുവാവിന്റെ ബൈക്ക് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം ഈ പ്രദേശത്ത് നിരവധി വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ബോംബ് ആക്രമണത്തിന് പിന്നില്‍ ഇതാകാം കാരണമെന്നാണ് പൊലീസ് നിഗമനം.

വെബ്ദുനിയ വായിക്കുക