കസ്റ്റഡിയിലിരിക്കെ മരിച്ച സിബിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ്
ഞായര്‍, 12 ജൂലൈ 2015 (11:45 IST)
പൊലീസ് കസ്റ്റഡിയില്‍ ആയിരിക്കെ മരിച്ച സിബിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ് ഐ ജോര്‍ജുകുട്ടി. പൊലീസ് മര്‍ദ്ദനത്തിലാണ് മരിച്ചതെന്ന ആരോപണം രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സിബിക്ക് മര്‍ദ്ദനം ഏറ്റിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചികിത്സ നല്‍കുമായിരുന്നു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ല എന്നത് വീഴ്ചയാണ്. പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് സിബിയെ കസ്റ്റഡിയില്‍ എടുത്തതെന്നും ജോര്‍ജുകുട്ടി പറഞ്ഞു.