ഇടിഞ്ഞു വീഴാറായ വീട്ടിലാണ് മല്ലികയും മകൻ ജ്യോതിയും താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ജ്യോതി, മല്ലികയ്ക്ക് ഭക്ഷണം നൽകാറില്ല. ഭക്ഷണവുമായി ചെല്ലുമ്പോൾ ജ്യോതി വടിവാൾ വീശി ഭീഷണിപ്പെടുത്തുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ആരും വീട്ടിലേക്ക് പോകാതെയായി. തുടർന്ന് മല്ലികയുടെ മകൾ ലതയും നാട്ടുകാരും ചേർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോൾ അനങ്ങാൻ കഴിയാതെ തളർന്ന് കിടക്കുകയായിരുന്നു മല്ലിക. പിന്നീട് ഇവർക്ക് വെള്ളവും ഭക്ഷണവും നൽകിയ ശേഷമാണ് പുറത്തെത്തിച്ചത്.