പോലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാല്‍ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കെന്ന് ഉത്തരവ്. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാര്‍ തിരിച്ചറിയണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. വീഴ്ചയുണ്ടായാല്‍ യൂണിറ്റ് മേധാവിമാര്‍ക്കും മേല്‍നോട്ടം വഹിക്കുന്ന മറ്റുള്ളവര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.