നീലേശ്വരം നെടുങ്കണ്ട ഹാരീസ് (39), സഹോദരന്മാരായ നിസാര്‍, നൌഷാദ്, ചിറ്റമ്മല്‍ സ്വദേശി സി.എച്ച്.സിദ്ദിഖ്, പാലക്കുന്ന് സ്വദേശി ഷഫീഖ് എന്നിവരാണു പൊലീസ് പിടിയിലായത്. നോട്ട് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
പഴയ 10 ലക്ഷം വച്ചാല്‍ പുതുപുത്തന്‍ 6 ലക്ഷം.. വയ്... രാജാ... വയ്... എന്ന നിലയിലായിരുന്നു ഇവരുടെ വാഗ്ദാനം. അസാധുവായ 10 ലക്ഷം രൂപയുടെ നോട്ടുകള്‍ ലഭിച്ചാല്‍ പകരം ആറു ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകള്‍ നല്‍കുകയായിരുന്നു ഇവരുടെ ലക്‍ഷ്യം. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസഫിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് നോട്ടുമാറാനെന്ന വ്യാജേന എത്തിയാണു സംഘത്തെ പിടികൂടിയത്.
നിലവിലെ സംവിധാനം ഉപയോഗിച്ച് ഇപ്പോള്‍ ഒരാള്‍ക്ക് പരമാവധി 4,500 രൂപ വരെയായിരുന്നു നോട്ട് മാറിക്കിട്ടാന്‍ കഴിഞ്ഞിരുന്നത്. ഇത്രയധികം തുകയുടെ നോട്ട് എങ്ങനെ ഇവര്‍ക്ക് ലഭിച്ചു എന്നാണു പൊലീസ് അന്വേഷിക്കുന്നത്.