വിവാഹ തട്ടിപ്പ്‌ വീരനായ മദ്ധ്യവയസ്കന്‍ പിടിയില്‍

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (16:31 IST)
വിവാഹങ്ങള്‍ കഴിക്കാന്‍ വിരുതനായ മദ്ധ്യവയസ്കന്‍ മൂന്നു വിവാഹം കഴിച്ചെങ്കിലും നാലാം വിവാഹത്തിനു തയ്യാറെടുക്കവേ പൊലീസ്‌ വലയിലായി. വയനാട്‌ സുല്‍ത്താന്‍ബത്തേരി ചീരാല്‍ അമരമ്പത്ത്‌ വീട്ടില്‍ തമ്പു ചെട്ടി മകന്‍ സുരേഷ്‌ ബാബു എന്ന 55 കാരനാണു ഇതുമായി ബന്ധപ്പെട്ട്‌ തൃക്കാക്കര പൊലീസ്‌ വലയിലായത്‌.

ആദ്യ ഭാര്യയുടെ മരണ ശേഷം രണ്ട്‌ സ്ത്രീകളെ വിവാഹം ചെയ്തെങ്കിലും ഇതിലൊന്നും മതിയാവാതെ വീണ്ടും വിവാഹത്തട്ടിപ്പിനായി ഇണ്റ്റര്‍നെറ്റ്‌ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത്‌ അടുത്ത വിവാഹത്തിനു കാത്തിരിക്കവേയാണു സുരേഷ്‌ ബാബു പിടിയിലായത്‌. ആദ്യ ഭാര്യ മരിച്ചശേഷം 2011 മേയില്‍ സര്‍ക്കാര്‍ ജീവനക്കാരിയെ വിവാഹം ചെയ്ത ശേഷം പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും പിന്നീട്‌ പീഡിപ്പിച്ചു എന്ന പേരില്‍ കേസില്‍ പെടുകയും ചെയ്തു.

ഇതിനിടെ പരസ്യത്തിലൂടേ ബാംഗ്ളൂരിലെ ഒരു പ്രമുഖ ഐറ്റി സ്ഥാപനത്തിലെ സ്ത്രീയുമായി വിവാഹിതനായത്‌. ഇവിടെയും പണവും ആഭരണവും തട്ടിയെടുത്തശേഷം ഇയാള്‍ മുങ്ങി. ഇതിലും പൊലീസില്‍ പരാതിയായി. ആദ്യ വിവാഹത്തില്‍ പ്രായപൂര്‍ത്തിയായ രണ്ട്‌ ആണ്‍കുട്ടികളുമുണ്ട്‌.

തൃക്കാക്കര അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റ്യണ്റ്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്റ്റര്‍ സാജന്‍ സേവറുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ബ്‌ ഇയാളെ അതിവിദഗ്ദ്ധമായി വലയിലാക്കിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക്‌ ജാമ്യമനുവദിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക