നബിദിന ആഘോഷത്തിനിടെ വിദ്യാര്‍ഥികളും പൊലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഫ്തിയിലുണ്ടായ പൊലീസുകാരനും വിദ്യാര്‍ഥികളും തമ്മിലുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ മൂന്ന് കുട്ടികള്‍ക്ക് പറ്റിക്കേറ്റു.
നബിദിന ആഘോഷം അതിര് വിട്ടതോടെ മഫ്തിയിലുണ്ടായ പൊലീസ് സംഭവത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
മുഹമ്മദ് അന്‍സാര്‍ ഖാന്‍ (22), സിപി സലാഹുദ്ദീന്‍ (22), ഷാനിദ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയണ്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു ജനങ്ങള്‍ രണ്ടു മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ചതിനെ തുടര്‍ന്നാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.