പോക്സോ കേസിൽ 62 കാരന് മൂന്നു വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍

വ്യാഴം, 6 ജൂലൈ 2023 (18:45 IST)
തൃശൂർ: ബാലികയോട് അശ്ലീലമായ രീതിയിൽ ചേഷ്ടകൾ കാണിച്ച 62 കാരനെ കോടതി മൂന്നു കൊല്ലത്തെ കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. കൊടുങ്ങല്ലൂർ പെരിഞ്ഞനം വെസ്റ്റ് സ്മാരകം കിഴക്കടത്ത് പൂക്കണ്ണൻ എന്നറിയപ്പെടുന്ന ഉണ്ണിക്കൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്.

ഉണ്ണികൃഷ്ണനെതിരെ പോക്സോ വകുപ്പ് ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൈപ്പമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊടുങ്ങലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി സ്‌പെഷ്യൽ ജഡ്ജി വി.വിനീതാണ് ശിക്ച്ച വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

കഴിഞ്ഞ ഡിസംബർ ഒന്നാം തീയതി തെക്കേ നടയിൽ പ്രവർത്തനം ആരംഭിച്ച കൊടുങ്ങല്ലൂർ പോക്സോ കോടതിയുടെ ആദ്യ ശിക്ഷാ വിധിയാണ് ഇത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍