പോക്സോ കേസിൽ യുവാവ് പിടിയിലായി

വെള്ളി, 30 ജൂണ്‍ 2023 (13:44 IST)
പത്തനംതിട്ട: പോക്സോ കേസിൽ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വെളിക്കോട് കാഞ്ഞിരവിള വീട്ടിൽ താമസിക്കുന്ന പത്തനാപുരം കോട്ടവിള അരുൺ രാജ് എന്ന 23 കാരനാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചു പോലീസ് പിടിയിലായത്.
 
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പന്തളത്തെ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിച്ചു അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍