പ്ലസ്ടു: സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി

വ്യാഴം, 31 ജൂലൈ 2014 (12:11 IST)
സംസ്ഥാനത്ത് പ്ലസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ പ്ലസ്ടു അനുവദിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് സര്‍ക്കാരിനോട് കോടതി ഈ നിര്‍ദേശം വെച്ചത്.

കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് സർക്കാർ പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക