വിദ്യാര്‍ഥികള്‍ കുറഞ്ഞാല്‍ പ്ലസ്ടു ഇല്ല

വ്യാഴം, 15 മെയ് 2014 (11:55 IST)
50 ല്‍ താഴെ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കേണ്ടെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനം.

പത്ത് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജയിച്ച സ്‌കൂളുകളും പ്ലസ്ടുവിനായി അപേക്ഷിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി തീരുമാനം ഉണ്ടായിരിക്കുന്നത്.

എറണാകുളം മുതല്‍ കാസര്‍ഗോഡുവരെയുള്ള എട്ടു ജില്ലകളില്‍ മാത്രം പ്ലസ്ടു അധിക ബാച്ച് അനുവദിക്കാനും മന്ത്രി സഭാ ഉപസമിതിയില്‍ തീരുമാനമുണ്ടായി.

വെബ്ദുനിയ വായിക്കുക