സഭ സുഗമമായി നടത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട:പിണറായി
തിങ്കള്‍, 16 മാര്‍ച്ച് 2015 (17:42 IST)
ജനാധിപത്യത്തെ സംരക്ഷിക്കേണ്ടവർ അതിന്റെ ആരാച്ചാർമാരാകുന്ന അമ്പരപ്പിക്കുന്ന അനുഭവമാണ് ഇന്ന് നിയമസഭയിൽ ഉണ്ടായതെന്നും. ഇടത് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത ശേഷം സഭ സുഗമമായി നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
കേരളത്തിന്റെ സമരശക്തി ഉമ്മൻചാണ്ടി - മാണി അഴിമതിഭരണത്തെ ബോധ്യപ്പെടുത്താന്‍ സഭയ്ക്കകത്തും പുറത്തും സമരം തുടരും. അഴിമതിക്കെതിരെയും അഴിമതിക്കാരായ ഭരണാധികാരികൾക്കെതിരെയും എന്നും സമരം നടത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തെ എല്ലാ എംഎൽഎമാരെയും സസ്‌പെൻഡ് ചെയ്താലും ഉമ്മൻചാണ്ടി ഗവൺമെന്റിനു രക്ഷപെടാൻ കഴിയും എന്ന് കരുതരുതെന്നും. ഇനിയും സമരങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് അവതരണദിവസമായ വെള്ളിയാഴ്ച സഭയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം എല്‍ എമാരായ ഇ പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്, കെടി ജലീല്‍, വി ശിവന്‍ കുട്ടി എന്നീ എംഎല്‍എമാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്പീക്കറുടെ ഡയസിലേക്ക് കയറുകയും വസ്തുകള്‍ നശിപ്പിക്കുകയും ചെയ്തതിനാണ് ഇവരെ സമ്മേളനം കഴിയുംവരെ സസ്പെൻഡ് ചെയ്‌തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.