കേരളത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടും: മുഖ്യമന്ത്രി

ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (11:30 IST)
കേരളത്തിന്റെ വികസനത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലാണ് ഉണ്ടാവുകയെന്ന് പിണറായി വിജയന്‍. സംസ്ഥാനം വളരണമെങ്കില്‍ വ്യവസായ വികസനം അനിവാര്യമാണ്. അതിന്റെ ഉദാഹരണമാണ് കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
കേരളത്തിന്റെ വളർച്ചയ്ക്ക് വ്യവസായ വികസനം അനിവാര്യമാണ്. ഏതാനും നിക്ഷേപകരെ വിളിച്ചു കൊണ്ട് വന്നു പ്രദര്ശിപ്പിക്കലല്ല വികസന പ്രവർത്തനം. ക്രിയാത്മകമായ ഇടപെടലാണ് ഇതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുക.
 
അത്തരം ഒന്നാണ് കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി. ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴിയുമായി ഇതിനെ കോയമ്പത്തൂരിൽ ബന്ധിപ്പിക്കും. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയ ദാർഢ്യത്തോടെയുള്ള തുടർ പ്രവർത്തനങ്ങൾ ഇതിൽ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക