മുഖ്യമന്ത്രിക്ക് യുവമോർച്ചയുടെ കരിങ്കൊടി

ഞായര്‍, 2 ഒക്‌ടോബര്‍ 2016 (10:06 IST)
മുഖ്യമന്ത്രി പിണറായി വിജയന് യുവമോർച്ചയുടെ കരിങ്കൊടി. സ്വാശ്രയ വിഷയുമായി ബന്ധപ്പെട്ട് നേരത്തേ യൂത്ത് കോൺഗ്രസും കെ എസ് യു പ്രവർത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് യുവമോർച്ച കരിങ്കൊടി കാണിച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ തിരുവവന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്.
 
ഏഴോളം വരുന്ന യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ കരിങ്കൊടിയുമായി ഓടുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മറ്റൊരു ഗേറ്റിലൂടെയാണ് പുറത്തേക്ക് പോയത്. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ സ്ഥലത്ത് നിന്നും മാറ്റിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുക്കയും ചെയ്തു.
 
അതേസമയം, സ്വാശ്രയ മെഡിക്കൽ പ്രവേശ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചിരുക്കുന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് യു ദി എഫ് എം എൽ എമാർ നടത്തിവരുന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് യു ഡി എഫിന്റെ നീക്കം. 

വെബ്ദുനിയ വായിക്കുക