മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി
വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍.
മണിയുടെ വാക്കുകളിൽ സ്ത്രീ വിരുദ്ധ ഇല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നത്. സാധാരണ നിയമ നടപടി അനുസരിച്ച് കേസെടുക്കത്തക്ക വിധംഒന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ലെന്നും ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിന് മണി തടസം നിന്നിട്ടില്ല. ഒരു എംഎൽഎയോ മന്ത്രിയോ തടസം നിന്നാൽ കൈയേറ്റം ഒഴിപ്പിക്കൽ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെൻകുമാർ കേസിൽ പുനഃപരിശോധനാ ഹരജി നൽകിയത് വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. വിധി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.