താന്‍ കരുത്തനല്ല മഹാസാധുവാണ്; താന്‍ കരുത്തനാണെന്ന് ചെന്നിത്തല പറഞ്ഞാല്‍ അതില്‍ വീഴില്ലെന്നും പിണറായി വിജയന്‍

വ്യാഴം, 30 ജൂണ്‍ 2016 (16:18 IST)
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പുകഴ്ത്തലില്‍ വീണു പോകുന്നയാളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ കരുത്തനാണെന്ന് ചെന്നിത്തല പറഞ്ഞാല്‍ വീണു പോകുന്നവനല്ല താനെന്നും താന്‍ കരുത്തനല്ല മഹാ സാധുവാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്.
 
തലശ്ശേരി സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ല. പ്രതികരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കുന്നതിന് തുല്യമാകും. അന്വേഷണം അതിന്റെ വഴിക്ക് പോകുമെന്നതാണ് തന്റെ രീതിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
 
അഴിമതി ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല. ശക്തമായ ഭരണനിര്‍വ്വഹണം ഉണ്ടാകും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുന്‍ നിലപാടില്‍ തന്നെയാണ് ഉറച്ചു നില്‍ക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കുമെന്നും യൂസ് ലസ് ഗ്രോ മോര്‍ എന്ന നയമായിരിക്കും സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക