വിഴിഞ്ഞത്തിന് പ്രഥമ പരിഗണന; പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി - മുഖ്യമന്ത്രി

Webdunia
വെള്ളി, 29 ജൂലൈ 2016 (17:33 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുളച്ചല്‍ തുറുമുഖം വരുന്നതില്‍ കേരളം ആശങ്ക പെടേണ്ടതില്ല. കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിന്റെ വികസനത്തെ ഒരു തരത്തിലും ബാധിക്കില്ല. ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഷയത്തില്‍ കേരളത്തിനുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും പിണറായി വ്യക്തമാക്കി.
Next Article