ലാവ്‌ലിന്‍ കേസ് ഉമ്മന്‍ചാണ്ടി സൃഷ്ടിച്ച നാടകം - സിപിഎം

ബുധന്‍, 13 ജനുവരി 2016 (11:48 IST)
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ വിവാദമായ ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് നീങ്ങവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൃഷ്ടിച്ച നാടകമാണ് ലാവ് ലിന്‍ കേസ്. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. സോളാര്‍ അഴിമതി ആരോപണം നേരിടുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുകയാണെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഗൂഢാലോചനയിലേക്ക് ഉമ്മൻചാണ്ടി കോടതിയെ കൂടി വലിച്ചിഴക്കുകയാണെന്നും എസ്ആർപി കുറ്റപ്പെടുത്തി.

വിവാദമായ ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിസ്താരം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സി ബി ഐ കോടതി നടപടിക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്കിയത്.
രാജ്യത്തെ പ്രധാന അഴിമതിക്കേസാണ് ലാവ്‌ലിന്‍ എന്നും ഒരു വിദേശ കമ്പനിക്ക് ചട്ടവിരുദ്ധമായി കരാര്‍ നല്കുക വഴി  സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടം വരുത്തിയത് നിസാരസംഭവമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക