എൽഡിഎഫ് സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങളുന്നയിക്കുന്ന സിപിഐക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. മുൻസർക്കാരിനെ പോലെയാണ് ഇടതുസർക്കാരെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. ഇത് ഒരിക്കലും ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ തടയേണ്ടത് ആവശ്യമാണ്. എന്നാൽ ഇതിനു ചുമതലപ്പെട്ടവര്‍ മറിച്ചു നിലപാടെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.