മുന്നോക്ക സംവരണം മറ്റു വിഭാഗക്കാരുടെ സംവരണത്തില്‍ നിന്നെല്ല കൊടുക്കുന്നത്, അനാവശ്യ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി. പത്തു ശതമാനം സംവരണം മുന്‍നിര്‍ത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. നിലവിലെ സംവരണത്തെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഇതില്‍ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല.
ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടില്‍ വാദിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് ശരിയല്ല. എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. സംവരണേതര വിഭാഗത്തിലെ ഒരു കൂട്ടര്‍ പരമദരിദ്രരാണ്. ഇതാണ് പത്തു ശതമാനം സംവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. ഇതൊരു കൈത്താങ്ങാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല. 50ശതമാനം സംവരണമാണ് പൊതുവിഭാഗത്തിന് ഉള്ളത്. ഇതില്‍ നിന്നും പത്തുശതമാനമാണ് പൊതുവിഭാഗത്തിലെ ദരിദ്രര്‍ക്ക് നല്‍കുന്നത്.